തൃശൂർ : ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ മാര്‍ഗരേഖ പ്രകാരണെങ്കിൽ തൃശൂര്‍ പൂരത്തിൽ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആനകളുടെ അടുത്തുനിന്ന് എട്ടു മീറ്റർ ദൂരം എന്നത് പൂരത്തിന്‍റെ എല്ലാ ചടങ്ങുകളെയും തടസപ്പെടുത്തും. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്ന നിർദേശം മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, തൃശൂർ പൂരം എന്നിവയെ തകർക്കുന്നതാണ്. ആനയിൽ നിന്നും മുൻപിൽ നിന്നാണോ പിറകിൽ നിന്നാണോ എട്ടു മീറ്റർ പാലിക്കേണ്ടത് എന്ന് ഉത്തരവിൽ വ്യക്തതയില്ല. ഇങ്ങനെ പോയാൽ തൃശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.