ETV Bharat / state

കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ആലപ്പുഴയില്‍ പതാക ഉയർന്നു

ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ ആലപ്പുഴ സെൻ്റ് ജോസഫ്‌സ് എച്ച് എസ് എസ് അങ്കണത്തിലാണ് പതാക ഉയര്‍ത്തിയത്.

KERALA SCHOOL SCIENCE FESTIVAL  SCIENCE FESTIVAL ALAPPUZHA  കേരള സ്‌കൂള്‍ ശാസ്ത്രോത്സവം  ആലപ്പുഴ സെൻ്റ് ജോസഫ്‌സ് എച്ച്എസ്എസ്
Kerala School Science Festival 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

ആലപ്പുഴ: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് പതാക ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ശാസ്ത്രോത്സവത്തിൻ്റെ പ്രധാന വേദിയായ ആലപ്പുഴ സെൻ്റ് ജോസഫ്‌സ് എച്ച് എസ് എസ് അങ്കണത്തിലാണ് ചടങ്ങ് നടന്നത്.

ശാസ്ത്രോത്സവത്തിൻ്റെ മുന്നോടിയായി വിളംബര ജാഥയും നടന്നു. നവംബർ 15 മുതൽ 18 വരെയാണ് കേരള സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയിൽ നടക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെൻ്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആർ ശ്രേയ പതാകയേന്തി. മേളയുടെ ദീപശിഖക്ക് പിന്നാലെ അത്ലറ്റുകളും അണിനിരന്നു.

കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് പതാക ഉയർന്നു (ETV Bharat)

വാദ്യ മേളങ്ങളുടെയും അമ്മൻ കുടത്തിൻ്റെയും ബാൻഡ് സെറ്റിന്‍റെയും അകമ്പടിയോടെ നീങ്ങിയ ജാഥയിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ കായിക താരങ്ങളും സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും റോവിങ് താരങ്ങളും അണിനിരന്നു.

നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ് പി സി, സ്‌കൗട്ട് ആൻ്റ് ഗൈഡ് വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും വിളംബര ജാഥക്ക് മിഴിവേകി. ജനപ്രതിനിധികൾ, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഘോഷയാത്രക്ക് ആയിരങ്ങൾ സാക്ഷിയായി. വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്‍റ് ജോസഫ് സ്‌കൂളിൽ സമാപിച്ചു.

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ സി എ സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ എസ് ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, ഉദ്യോഗസ്ഥർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read: ഫാസ്‌റ്റ് ട്രാക്ക് വിസ നിർത്തി കാനഡ; ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടിയാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.