ETV Bharat / state

ശബരിമല നിയുക്ത മേല്‍ശാന്തി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക്; വൈകിട്ട് സന്നിധാനത്ത് എത്തും ▶വീഡിയോ

ശബരിമല നിയുക്ത മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് യാത്ര തിരിച്ചു.

ശബരിമല  S ARUN KUMAR NAMBOOTHIRI SABARIMALA  SABARIMALA NEW MELSHANTI  ശബരിമല പുതിയ മേല്‍ശാന്തി
Melshanthi Arunkumar Namboothiri (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

Updated : 1 hours ago

കൊല്ലം: കാനനവാസനായ അയ്യപ്പന്‍റെ തിരുസന്നിധിയിലേക്ക് ശബരിമല നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഇരുമുടിക്കെട്ടുമായി യാത്ര തിരിച്ചു. ഇന്ന് രാവിലെ ആറിന് ശബരിമല മുന്‍ മേല്‍ശാന്തി എന്‍ ബാലമുരളിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുടുംബാംഗങ്ങളുടെയും ഭക്തരുടെയും സാന്നിധ്യത്തിലായിരുന്നു ഇരുമുടി കെട്ടുനിറയ്ക്കല്‍. മകന്‍ ജാതദേവന്‍ നമ്പൂതിരി, സഹായികളായ രാജഗോപാല്‍ സ്വാമി, പി സുനില്‍ എന്നിവരും ഒപ്പമുണ്ട്.

ശബരിമല നിയുക്ത മേല്‍ശാന്തി ശബരിമലയിലേക്ക് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉച്ചയോടെ സംഘം പമ്പയിലെത്തും. വൈകിട്ട് നാലിന് മുന്‍പ് സന്നിധാനത്തില്‍ എത്തുന്ന വിധത്തിലാണ് മലകയറുക. ശരണം വിളികള്‍ നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തോടെയാണ് ഒരു വര്‍ഷം നീളുന്ന തീര്‍ഥാടനകാലത്തിന് മേല്‍ശാന്തിയാകാന്‍ അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലയിലേക്ക് തിരിച്ചത്. ഇരുമുടിക്കെട്ട് നിറയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ പുലര്‍ച്ചെ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

Also Read: 'ഇത് ആഗ്രഹ സഫലീകരണം, അയ്യപ്പന്‍റെ അനുഗ്രഹം'; സന്തോഷം പങ്കിട്ട് നിയുക്ത ശബരിമല മേല്‍ശാന്തിയും കുടുംബവും

Last Updated : 1 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.