എറണാകുളം:തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസ് ആണെന്ന് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്‍റെ പരാമര്‍ശം. തൃശൂർ പൂരം അലങ്കോലമായതിൽ ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് പൊലീസിന്‍റെ വീഴ്‌ചയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എഴുന്നള്ളിപ്പില്‍ മതിയായ കാരണങ്ങൾ ഇല്ലാതെ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്‌തതിനാൽ പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടു. പൊലീസിന്‍റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കേണ്ടി വന്നു