പത്തനംതിട്ട : തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ കേസിൽ മൂന്നാമനും പിടിയിലായി. പിടിയിലായ പ്രതികളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്‌ത് നൽകിയ അന്തിക്കാട് സ്വദേശി ജയരാജ് എന്നിവരെയാണ് ഇന്നുച്ചയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിച്ചത്.
പിടിയിലായ പ്രതികൾ മൂവരും ലഹരി മാഫിയയുടെ കണ്ണികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്‌ച വെെകിട്ടാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടി തിരികെ വീട്ടില്‍ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഊർജ്ജിത അന്വേഷണം നടത്തി വരുന്നതിനിടെയാണ് പെൺകുട്ടി സ്റ്റേഷനിൽ ഹാജരായത്.