കേരളം

kerala

ETV Bharat / state

നടപടിയെടുക്കാൻ ഗവർണർക്ക് അധികാരമുണ്ട്; വെറ്ററിനറി സർവകലാശാല വിസിയുടെ സസ്പെൻഷൻ ശരിവച്ച് ഹൈക്കോടതി - Court upheld the suspension of VC - COURT UPHELD THE SUSPENSION OF VC

സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിസി ഡോ എം ആർ ശശീന്ദ്രനാഥ് ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത സമർപ്പിച്ച ഹർജി തള്ളി കോടതി

COURT UPHELD THE SUSPENSION OF VC  VETERINARY UNIVERSITY VC SUSPENSION  വെറ്ററിനറി സർവകലാശാല വിസി  സിദ്ധാർത്ഥന്‍റെ മരണം
The High Court upheld the suspension of Veterinary University VC Dr M R Saseendranath

By ETV Bharat Kerala Team

Published : Apr 25, 2024, 7:10 PM IST

എറണാകുളം: വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ എം ആർ ശശീന്ദ്രനാഥിന്‍റെ സസ്പെൻഷൻ ഹൈക്കോടതി ശരിവച്ചു. സസ്പെൻഷൻ നടപടി ചോദ്യം ചെയ്‌ത് ശശീന്ദ്രനാഥ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി.

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വീഴ്‌ച വരുത്തിയതിനെ തുടർന്നായിരുന്നു ഗവർണർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്‌തത്.

നടപടിയെടുക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ചാണ് ഹർജി തള്ളിയത്. സസ്പെൻഡ് ചെയ്‌ത ഗവർണ്ണറുടെ നടപടി നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ശശീന്ദ്രനാഥിന്‍റെ ഹർജി.

Also Read: വെറ്റിനറി സര്‍വകലാശാലക്ക് താത്കാലിക വിസി; നിലവിലെ വിസിയെ സസ്‌പെന്‍ഡ് ചെയ്‌തുള്ള ഉത്തരവിന് പിന്നാലെയാണ് താത്കാലിക നിയമനം

ABOUT THE AUTHOR

...view details