കേരളം

kerala

ETV Bharat / state

തങ്കഅങ്കി ഘോഷയാത്ര ആരംഭിച്ചു; പറയിട്ട് കാണിക്ക അർപ്പിച്ച് അയ്യപ്പ ഭക്തര്‍, ദീപാരാധന 25ന് സന്നിധാനത്ത് - THANKA ANKI PROCESSION SABARIMALA

തങ്കഅങ്കി പുറപ്പെടുന്നതിനു മുൻപ് ആറന്മുള ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങൾക്ക് തങ്കഅങ്കി ദർശിക്കുന്നതിനും പറയിട്ട് കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ചു മുതൽ സൗകര്യമൊരുക്കിയിരുന്നു.

THANKA ANKI SABARIMALA  THANKA ANKI PROCESSION SABARIMALA  SABARIMALA LATEST UPDATE  ശബരിമല തങ്കയങ്കി
THANKA ANKI PROCESSION (ETV Bharat)

By ETV Bharat Kerala Team

Published : Dec 22, 2024, 8:37 AM IST

പത്തനംതിട്ട:ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷ യാത്ര രാവിലെ ഏഴിനു പാർഥ സാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. 25ന് വൈകിട്ട് സന്നിധാനത്തെത്തും.

തങ്കഅങ്കി പുറപ്പെടുന്നതിനു മുൻപ് ആറന്മുള ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങൾക്ക് തങ്കഅങ്കി ദർശിക്കുന്നതിനും പറയിട്ട് കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ചു മുതൽ സൗകര്യമൊരുക്കിയിരുന്നു.

തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര (ETV Bharat)

ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിഅഞ്ചോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് രഥ ഘോഷയാത്ര സന്നിധാനത്തു എത്തിച്ചേരുക. 420 പവൻ വരുന്ന തങ്കഅങ്കി തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ 1943ൽ അയ്യ നടയ്ക്കു വച്ചതാണ്.

പൊലീസിന്‍റെ ശക്തമായ സുരക്ഷയിൽ രഥഘോഷയാത്രയെ അഗ്നിശമന സേനയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും അയ്യപ്പഭക്തരും അനുഗമിക്കും. 25ന് വൈകിട്ട് സന്നിധാനത്ത് അങ്കിചാർത്തി ദീപാരാധന നടക്കും. 26നാണ് മണ്ഡല പൂജനടക്കുക.

അതേസമയം, സന്നിധാനത്ത് 25, 26 തീയതികളിൽ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്കിങ്ങിന്‍റെ എണ്ണം കുറച്ചിരുന്നു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.

Read Also:വന്‍ ഭക്തജനത്തിരക്ക്, വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കി

ABOUT THE AUTHOR

...view details