കേരളം

kerala

ETV Bharat / state

ചെമ്പില്‍ സ്വര്‍ണ്ണം പൂശിയോ; സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിന്‍റെ മാറ്റളക്കാന്‍ നീക്കം

സ്വർണ കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന് സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപം ശക്തം.സത്യാവസ്ഥ അറിയാന്‍ കിരീടത്തിന്‍റെ മാറ്റ് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധികളില്‍ ഒരു വിഭാഗം.

Suresh Gopi golden crown  thrissur loudes church committee  സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം  സ്വർണ്ണത്തിന്‍റെ അളവ് പരിശോധന  ചെമ്പില്‍ സ്വര്‍ണ്ണം പൂശി
Suresh Gopi

By ETV Bharat Kerala Team

Published : Mar 4, 2024, 2:48 PM IST

തൃശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിന്‍റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി

തൃശൂർ: സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച സ്വർണ്ണകിരീടത്തിലെ സ്വർണ്ണത്തിന്‍റെ മാറ്റ് പരിശോധിക്കാൻ നീക്കം. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണ്ണത്തിന്‍റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. ജനുവരി 15നാണ് സുരേഷ് ഗോപി ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.

എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്‌റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണ്ണത്തിന്‍റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും. ശേഷം വിഷയത്തില്‍ മറുപടി നൽകാമെന്ന് പള്ളിവികാരി യോഗത്തെ അറിയിച്ചതായി സ്ഥലം കൗൺസിലറും ഇടവക പ്രതിനിധിയുമായ ലീല വർ​ഗീസ് വ്യക്തമാക്കി.

കീരീടത്തിലെ സ്വര്‍ണ്ണത്തിന്‍റെ അളവ് കൃത്യമായി പരിശോധിച്ച് സ്‌റ്റോക്ക് രജിസ്‌റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കും. കൂടാതെ ഇപ്പോഴത്തെ ട്രസ്‌റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്‌താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.

ABOUT THE AUTHOR

...view details