കൊല്ലം :തൻ്റെ ഈ ജോലി ഗംഭീര ജോലിയാണ്. വ്യക്തികളെ സഹായിക്കാനുള്ളതല്ല മറിച്ച് സമൂഹത്തെ വാർത്തെടുക്കുന്ന പ്രക്രിയയിൽ സമൂഹത്തിന് നൽകുന്ന വാഗ്‌ദാനത്തിന് തിളക്കം സ്യഷ്‌ടിക്കാൻ ഉള്ളതാണ് ഈ ജോലിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ലക്ഷ്‌മിനട മേജർ ശ്രീമഹാലക്ഷ്‌മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഇന്നലെ (ഒക്‌ടോബര്‍ 08) നടന്ന സാംസ്‌കാരിക സമ്മേളനവും വിജയദശമി വിദ്യാവാണി പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയാണ് തൻ്റെ നേതാവ്. കഴിഞ്ഞ നാല് വര്‍ഷമായിട്ടെങ്കിലും ലോകത്തിന്‍റെ നേതാവായി ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ കാലിടറാതെ നോക്കും. അദ്ദേഹത്തിന്‍റെ കാല്‍ ഇടറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കാൽ തീർത്ത് കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുരുക്ഷേത്ര യുദ്ധത്തിൻ്റെ പരിസമാപ്‌തിയല്ല ഇന്ന് കുറിച്ചത്. ഒരു പുതിയ വലിയ യുദ്ധത്തിൻ്റെ തുടക്കമാണ് ഇന്ന് ഉച്ചയ്ക്ക് ഭാരതത്തിൽ കുറിച്ചതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആരെയും തോൽപിച്ചതല്ല, ഇന്ത്യയിലെ ജനങ്ങൾക്ക് ഇനിയും ജയിക്കാൻ സാധിക്കും എന്നതിന്‍റെ തെളിവെടുപ്പാണ് തെരഞ്ഞെടുപ്പിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.