കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളി സമസ്‌ത. മുനമ്പം വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും സമസ്‌ത മുഖപത്രമായ സുപ്രഭാതത്തില്‍ പറയുന്നു. സുപ്രഭാതത്തിന്‍റെ എഡിറ്റോറിയൽ പേജില്‍ മുസ്‌തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് പരമാര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വഖഫ് ഭൂമി രാഷ്‌ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. മുനമ്പം ഭൂമി കാര്യത്തിൽ മുസ്‌ലിം സംഘടനകളുടെ ഏകോപന സമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്‌തിപ്പെടുത്താൻ അങ്ങനെ ഭൂമി വിട്ടുകൊടുക്കാൻ ആകില്ല. ഇതിൽ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണ്, രാഷ്‌ട്രീയ നേതാക്കളല്ല എന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം മത സംഘടനകൾ വർഗീയ പ്രചാരണം നടത്തരുതെന്നാണ് പികെ കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പ്രതികരിച്ചത്.
Also Read:വഖഫ് നിയമഭേദഗതിയ്‌ക്ക് മുൻകാലപ്രാബല്യമില്ല; ക്രിമിനല്‍ കേസ് റദ്ദാക്കി ഹൈക്കോടതി