കാസർകോട്:പടന്നക്കാട് കാർഷിക കോളജ് വിദ്യാർഥികൾക്ക് എച്ച്1 എൻ1, എച്ച്3എൻ2 സ്ഥിരീകരിച്ചു. അഞ്ച് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർക്ക് എച്ച്3എൻ1 ഒരാൾക്ക് എച്ച്1എൻ1 ആണ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളുടെ സ്രവങ്ങൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 6) രാത്രിയോടെയാണ് പരിശോധന ഫലം പുറത്ത് വന്നത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.