കാസർകോട്:ബേഡകത്ത് അഞ്ച് പേർക്ക് മിന്നലേറ്റു. വാവടുക്കത്തെ കടയിൽ ഇരുന്നവർക്കാണ് മിന്നലേറ്റത്. കടയുടമ ജനാർദനനും പൊള്ളലേറ്റിട്ടുണ്ട്.
വാവടുക്കം സ്വദേശികളായ കൃഷ്‌ണൻ, കുമാരൻ, അംബുജാക്ഷൻ, അമ്പിലാടി സ്വദേശി രാമചന്ദ്രൻ എന്നിവരാണ് പരിക്കേറ്റ മറ്റുളളവർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.