കേരളം

kerala

ETV Bharat / state

പുതുച്ചേരിയിലെ വൈദ്യുതി ചാര്‍ജ് വര്‍ധന; ഇന്ത്യ മുന്നണിയുടെ ഹര്‍ത്താല്‍ പൂർണം - India Alliance STRIKE IN MAHE - INDIA ALLIANCE STRIKE IN MAHE

പുതുച്ചേരിയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധവുമായി ഇന്ത്യ മുന്നണി. മാഹിയിലെ പെട്രോള്‍ പമ്പ് അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടു. സിപിഎം പ്രവര്‍ത്തകരും പ്രതിഷേധം നടത്തി.

പുതുച്ചേരി വൈദ്യുതി ചാര്‍ജ് വര്‍ധന  മാഹിയിൽ ഹർത്താൽ പൂര്‍ണം  ELECTRICITY CHARGE INCREASE Mahe  LATEST MALAYALAM NEWS
Strike in Mahe (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 5:48 PM IST

മാഹിയില്‍ ഹര്‍ത്താല്‍ (ETV Bharat)

കണ്ണൂര്‍:പുതുച്ചേരിയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മാഹിയില്‍ ഇന്ത്യ മുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകരും ഹര്‍ത്താല്‍ സംഘടിപ്പിച്ചിരുന്നു. ഇന്ന് (സെപ്‌റ്റംബർ 18) രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

മാഹിയിലെ പെട്രോള്‍ പമ്പ്, ബിവറേജ് എന്നിവയുള്‍പ്പെടെ ഭൂരിഭാഗവും ഹര്‍ത്താലില്‍ സ്‌തംഭിച്ചു. എന്നാല്‍ വാഹന ഗതാഗതത്തിന് തടസമില്ല. മാഹിയുടെ ഭാഗമായ പള്ളൂരിലും ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു. മാഹിയിലേയും പള്ളൂരിലേയും വ്യാപാരികളും ഹര്‍ത്തലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ ജനജീവിതം സ്‌തംഭിച്ചു.

Also Read:വള്ളസദ്യ നടന്നില്ല; ആറന്മുള പള്ളിയോടം സേവ സംഘം ഓഫിസിന് മുന്നിൽ കരക്കാരുടെ പ്രതിഷേധം

ABOUT THE AUTHOR

...view details