ഇടുക്കി : കഠിന പ്രയത്നവും ചിട്ടയായ ജീവിത രീതികളും കൊണ്ട് 16-ാം വയസ്സിൽ ബോഡി ബിൽഡിങ്ങിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് കട്ടപ്പന സ്വദേശി ജെസ്‌വിൻ ജെറിൻ. നാച്ചുറൽ ബോഡി ബിൽഡിങ് കേരള സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ജെസ്‌വിൻ ജെറിൻ നേടിയത്.
കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും, വർക്ക് ഔട്ടിലൂടെയുമാണ് ശരീരം ഈ രീതിയിൽ നിലനിർത്തുന്നതെന്ന് ജെസ്‌വിൻ ജെറിൻ പറയുന്നു. മകന്‍റെ താത്പര്യത്തിന് ഒപ്പം നിൽക്കുന്ന മാതാപിതാക്കൾ തന്നെയാണ് ജെസ്വിന്‍റെ കരുത്ത്.