കാസർകോട്: ചിറ്റാരിക്കാലിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശിയായ കെ വി പ്രദീപ് കുമാർ (41) ആണ് മരിച്ചത്. ചുമട്ടു തൊഴിലാളിയാണ്. സുഹൃത്ത് പൈനാപ്പിള്ളി റെജിയെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ - കുത്തേറ്റ് യുവാവ് മരിച്ചു
കാസർകോട് ചിറ്റാരിക്കാലിൽ മദ്യപിക്കുന്നതിനിടയിൽ തർക്കം, കുത്തേറ്റ് യുവാവ് മരിച്ചു
Published : Feb 17, 2024, 10:44 PM IST
പ്രദീപ് കുമാറും സുഹൃത്ത് റെജിയും മദ്യപിക്കുന്നതിനിടയിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് റെജി കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രദീപിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മാർട്ടത്തിനായി കൊണ്ടു പോയി. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൗക്കോട്ടെ പരേതനായ പലേരി നാരായണൻ്റെയും കെ വി ചന്ദ്രികയുടെയും മകനാണ് മരിച്ച പ്രദീപ് കുമാർ.