കോഴിക്കോട്:എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൊയ്‌ത പിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ടി മധുരമായി ഇരട്ട കുട്ടികളുടെ വിജയം. 877 കുട്ടികള്‍ പരീക്ഷയെഴുതിയ സ്‌കൂളില്‍ 210 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 13 ജോഡി ഇരട്ട കുട്ടികളാണ് ഇത്തവണ സ്‌കൂളില്‍ പരീക്ഷയെഴുതിയത്.
ഒന്നിച്ച് ജനിച്ചു, ഒന്നിച്ച് ജയിച്ചു; 10ാം ക്ലാസിൽ മിന്നും ജയവുമായി 13 ജോഡികൾ, പിടിഎം സ്‌കൂളിന് 'ഇരട്ട' മധുരം - SSLC Result Of Twin Siblings - SSLC RESULT OF TWIN SIBLINGS
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയവുമായി പിടിഎം ഹയര്‍ സെക്കന്‍ഡറി. 877 പേരില്‍ 210 പേര്‍ക്ക് ഫുള്‍ എ പ്ലസ്. സ്‌കൂളിലെ ഇരട്ട കുട്ടികളിലും എ പ്ലസുകാര്‍.
Published : May 10, 2024, 6:20 PM IST
ഇതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്ന് മാത്രമല്ല കൂട്ടത്തില്‍ അഞ്ച് പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും ലഭിച്ചു. ഫഹദ് ബഷീർ, റിഫ ഫാത്തിമ എന്നീ ജോഡികള്‍ക്കും ആനി റഹ്മാൻ, ഹാദി റഹ്മാൻ എന്നിവര്‍ക്കും കാരശ്ശേരി സ്വദേശിനി ഫാത്തിമ സിയ എന്ന വിദ്യാര്‍ഥിക്കുമാണ് മുഴുവന്‍ എ പ്ലസും ലഭിച്ചത്. അഭിമാനാര്‍ഹമായ ഫലം പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും വിദ്യാര്‍ഥികള്‍ ആഘോഷമാക്കി. തുടര്‍ച്ചയായി കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുകയും മികച്ച വിജയം നേടുകയും ചെയ്യുന്നത് നാടാകെയിപ്പോള്‍ ചര്‍ച്ചയാണ്.
ALSO READ: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മകനൊപ്പം അമ്മയും ജയിച്ചു; ഡബിള്‍ ഹാപ്പിയായി കര്‍ണാടയിലെ കുടുംബം - Mother And Son Passed SSLC Exam