കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം; പ്രത്യേക നിധി രൂപീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് - SPECIAL DEVASWOM BOARD FUND

SABARIMALA PILGRIMAGE  SABARIMALA SPECIAL FUND  ശബരിമല ആശ്വാസ നിധി  SABARIMALA DEVOTEES NATURAL DEATH
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനം നൽകാൻ പ്രത്യേക നിധി രൂപീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവരിൽ നിന്നും നിർബ്ബന്ധിതമല്ലാതെ 10 രൂപ വീതം സ്വരൂപിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് 50 ഓളം പേരാണ് ഹൃദയാഘാതം പോലുള്ള കാരണങ്ങൾ കൊണ്ട് തീർഥാടനത്തിനിടെ മരണപ്പെട്ടത് എന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തേക്കായി ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകാൻ തയ്യാറാവാത്തതിനാൽ ഇത്തരത്തിൽ മരണം സംഭവിക്കുന്നവർക്ക് യാതൊരു ധനസഹായവും ലഭിക്കാറില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതിനാലാണ് തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസധനം നൽകുന്നതിനായി പ്രത്യേക നിധി സ്വരുപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പ്രതിവർഷം ശബരിമലയിൽ 60 ലക്ഷത്തോളം ഭക്തർ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരാളിൽ നിന്നും 10 രൂപ വീതം ലഭിച്ചാൽ തന്നെ 6 കോടിയോളം രൂപ ലഭിക്കും.

എന്നാൽ 10 രൂപ നൽകാതെയും വെർച്ച്വൽ ക്യു ബുക്ക് ചെയ്യുന്നതിന് തടസമുണ്ടാകില്ല. ഇത്തരത്തിൽ നിധി രൂപീകരിച്ച് തീർഥാടനത്തിനിടെ സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ആശ്വാസധനം നൽകാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. അടുത്ത തീർഥാടന കാലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

Also Read:കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം; പരിഷ്‌കാരം ഉടനെന്ന് ദേവസ്വം പ്രസിഡന്‍റ്

ABOUT THE AUTHOR

...view details