വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ വയനാട്ടിലെ പോളിങ് ശതമാനത്തിൽ വന്‍ ഇടിവ്. പോളിങ് ശതമാനം 64.71 ആയി കുറഞ്ഞു. ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. 72.77 ആണ് ചേലക്കരയിലെ പോളിങ് ശതമാനം.
LIVE: വയനാട്ടിലെ പോളിങ്ങിൽ ഇടിവ്; ചേലക്കരയില്‍ മികച്ച പോളിങ് - BYPOLLS
Published : Nov 13, 2024, 7:32 AM IST
|Updated : Nov 13, 2024, 5:42 PM IST
10 സംസ്ഥാനങ്ങളിലായി 31 നിയമസഭാ മണ്ഡലങ്ങളിലേക്കും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് തുടങ്ങി. വയനാട്ടിലും ചേലക്കരയിലും ഭൂരിഭാഗം ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ടനിര തന്നെ കാണാം.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എൻഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്‌ണന്‍ എന്നിവര്‍ തമ്മിലും കൊമ്പുകോര്‍ക്കുന്നു.
വയനാട്ടില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളതെങ്കില്‍ ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ 16 സ്ഥാനാര്‍ഥികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ചേലക്കരയില്‍ ആറ് പേര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയിലാകട്ടെ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിതെന്ന പ്രത്യേകതയുമുണ്ട്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്‌ണൻ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, രാജസ്ഥാൻ (7 സീറ്റുകൾ), പശ്ചിമ ബംഗാൾ (6 സീറ്റുകൾ), അസം (5 സീറ്റുകൾ), ബിഹാർ (4 സീറ്റുകൾ), കർണാടക (3 സീറ്റുകൾ), മധ്യപ്രദേശ് (2 സീറ്റുകൾ), ഛത്തീസ്‌ഗഢ്, ഗുജറാത്ത്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍.
LIVE FEED
വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു
വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്; ചേലക്കരയില്‍ 70 ശതമാനവും കടന്ന് പോളിങ്; വയനാട് 62 ശതമാനം കടന്നു
ചേലക്കരയില്‍ പോളിങ് 70 ശതമാനം കടന്നു. വയനാട്ടില്‍ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി.
കാടിറങ്ങാതെ വോട്ട് ചെയ്‌ത് ഊരുകളിലെ വോട്ടർമാർ
ഇക്കുറി കാടിറങ്ങാതെ വോട്ട് ചെയ്‌ത് ആദിവാസി ഊരുകളിലെ വോട്ടർമാർ. മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഊരിലും വഴിക്കടവ് വനത്തിലെ പുഞ്ചക്കൊല്ലി ഊരിലുമാണ് ഇക്കുറി പോളിങ് ബൂത്ത് സജ്ജീകരിച്ചത്. ഇവിടെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നേരത്തേ കിലോമീറ്ററുകൾ കാട് താണ്ടിവന്ന് വേണമായിരുന്നു ഇവർക്ക് വോട്ട് ചെയ്യാൻ വരുന്നത് ഇക്കാരണത്താൽ പലരും വോട്ട് ചെയ്തിരുന്നില്ല. വാണിയമ്പുഴ ബൂത്തിൽ 258 വോട്ടർമാരും പുഞ്ചക്കൊല്ലി ബൂത്തിൽ 231 വോട്ടർമാരുമാണുള്ളത്. എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കുന്നതിന് അധികൃതർ ഇടപെടൽ നടത്തിയിട്ടുണ്ട്.
ഉള്ളുപൊട്ടിയ ഓർമയിൽ ഉറ്റവരില്ലാതെ വോട്ടുചെയ്യാൻ അവരെത്തി
ജൂലൈ 29 രാത്രിയിൽ ഉള്ളുപൊട്ടിയൊഴുകിയ ആ ഓർമയിലേക്ക് മുറിവേറ്റ മനസുമായാണ് വോട്ടുവണ്ടിയിൽ അവർ പോളിങ് ബൂത്തിൽ വന്നിറങ്ങിയത്. വോട്ട് ചെയ്യാനെത്തിയ ഉരുൾപൊട്ടൽ ദുരിതബാധിതരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ Read More...
വയനാട്ടില്‍ പോളിങ് 50 ശതമാനം കടന്നു
വയനാട്ടില്‍ പോളിങ് ശതമാനം 51.53 ആയി. ചേലക്കരയില്‍ 57.43 % പോളിങ്.
ചേലക്കരയില്‍ 50 ശതമാനം പിന്നിട്ട് പോളിങ്; വയനാട്ടില്‍ പോളിങ് 45.38 ശതമാനം കടന്നു
ഉച്ചയ്‌ക്ക് 2:20 വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട്ടിലെ പോളിങ് 45.38 ശതമാനവും ചേലക്കരയിലെ പോളിങ് 50 ശതമാനവും പിന്നിട്ടു
'വയനാട്ടിലെ ജനങ്ങളെ രാഹുല്‍ ഗാന്ധി വഞ്ചിച്ചു, പ്രിയങ്കയ്‌ക്ക് മലയാളം പോലും അറിയില്ല', രാജീവ് ചന്ദ്രശേഖര്‍
കഴിഞ്ഞ അഞ്ച് വർഷമായി വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി ഒന്നും ചെയ്‌തിട്ടില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്‌തതെന്നും അദ്ദേഹം ചോദ്യം ചെയ്‌തു. ഫോട്ടോയെടുക്കാൻ മാത്രം രാഹുല്‍ ഗാന്ധി 4 തവണയാണ് വയനാട് സന്ദർശിച്ചത്. തുടർന്ന് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വയനാട് വിട്ട് യുപിയിലേക്ക് പോയെന്നും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നും ബിജെപി നേതാവ് ആരോപിച്ചു. ഇത്രയൊക്കെയായിട്ടും ഇവിടുത്തെ പ്രശ്‌നങ്ങൾ അറിയാത്ത, മലയാളം പോലും അറിയാത്ത രാഹുലിന്‍റെ സഹോദരിയാണ് ഇപ്പോള്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
-
#WATCH | Delhi | BJP leader Rajeev Chandrasekhar says, "Rahul Gandhi did nothing for the people of Wayanad, in the last 5 years. The recent landslide incident in Wayanad raises questions about the work that Rahul Gandhi has done for the people. He just visited the place for 4… pic.twitter.com/StNLF80aDK
— ANI (@ANI) November 13, 2024
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് 2024 തത്സമയം, പോളിങ് 46 ശതമാനം പിന്നിട്ടു
ജാര്‍ഖണ്ഡിലെ 43 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 46.25% പോളിങ് രേഖപ്പെടുത്തി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ചേലക്കരയില്‍ 40 ശതമാനം പിന്നിട്ട് പോളിങ്; വയനാട്ടില്‍ പോളിങ് 38 ശതമാനം കടന്നു
ഉച്ചയ്‌ക്ക് ഒരു മണി വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട്ടിലെ പോളിങ് 38 ശതമാനവും ചേലക്കരയിലെ പോളിങ് 43 ശതമാനവും പിന്നിട്ടു
വയനാട്ടിലെ പോളിങ് 36 ശതമാനം പിന്നിട്ടു, ചേലക്കരയില്‍ 38 ശതമാനം പിന്നിട്ടു
ഉച്ചയ്‌ക്ക് 12 മണി വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട്ടിലെ പോളിങ് 36 ശതമാനവും ചേലക്കരയിലെ പോളിങ് 38 ശതമാനവും പിന്നിട്ടു
ചേലക്കരയിലും വയനാട്ടിലും പോളിങ് കുതിക്കുന്നു
രാവിലെ 11.30 വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ഉപതെരഞ്ഞെടുപ്പിലെ പോളിങ് 27.03 ശതമാനം പിന്നിട്ടു. ചേലക്കരയിലെ പോളിങ് 29 ശതമാനം കടന്നു
വയനാട്ടില്‍ പോളിങ് കുതിച്ചുയരുന്നു, 20 ശതമാനം പിന്നിട്ടു
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് കുതിച്ചുയരുന്നു. രാവിലെ 10.30 വരെയുള്ള കണക്കുപ്രകാരം 20.53% പോളിങ് രേഖപ്പെടുത്തി.
വയനാട്ടിലും ചേലക്കരയിലും കനത്ത പോളിങ്
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും കനത്ത പോളിങ്. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 10 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. വയനാട്ടിലെ തിരുവമ്പാടി മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി, 7.51 ശതമാനമാണ് തിരുവമ്പാടിയിലെ പോളിങ്. ഏറനാട് 7.45, ഏറനാട് 7.45, വണ്ടൂർ 6.83, മാനന്തവാടി 6.69, സുൽത്താൻ ബത്തേരി 6.57, നിലമ്പൂർ 6.27 ശതമാനം പേരും ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ വോട്ട് രേഖപ്പെടുത്തി.
വയനാട്ടിലെ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. മലയാളത്തില്‍ എക്‌സ് പോസ്‌റ്റിലാണ് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചത്. 'വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിങ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ കരുത്ത്. വയനാടിന്‍റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം' -പ്രിയങ്ക ഗാന്ധി
-
വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിംഗ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.…
— Priyanka Gandhi Vadra (@priyankagandhi) November 13, 2024
വോട്ടിങ് യന്ത്രങ്ങള്‍ തകരാറില്‍
ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെയും നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെയും ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്‌തു. വയനാട്ടിലെ 117ാം ബൂത്തിലും ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തിലുമാണ് സാങ്കേതിക പ്രശ്‌നം ഉണ്ടായത്. ആദ്യം രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് യന്ത്രത്തിന്‍റെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. ഇവിടെ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
വയനാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിങ് ബൂത്തുകളില്‍ നീണ്ട നിര
വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ വയനാട്ടിലെ മിക്ക പോളിങ് ബൂത്തുകളിലും നീണ്ട നിര
-
#WATCH | Kerala: People queue up at a polling station in Wayanad to vote for the Wayanad Lok Sabha by-polls pic.twitter.com/lBF0ykyJNn