ETV Bharat / state

വിധി എഴുതി പാലക്കാട്, ആദ്യ മണിക്കൂറുകളില്‍ 13.63 ശതമാനം പോളിങ്

PALAKKAD ELECTION 2024  BY ELECTION PALAKKAD  P SARIN  RAHUL MAMKOOTATHIL
Rahul Mamkootathil, P Sarin, C Krishnakumar (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

Updated : 19 minutes ago

പാലക്കാട് : ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. പുലർച്ചെ 5.30ന് തന്നെ മോക് പോൾ ആരംഭിച്ചിരുന്നു. 185 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ തന്നെ പൂർത്തിയായിരുന്നു.

1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെൻഡര്‍ വോട്ടര്‍മാരും അടക്കം 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിൻ്റെ സിറ്റിങ് മണ്ഡലമായ പാലക്കാട് പത്ത് സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്.

എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ച് എംപിയായതിന് പിന്നാലെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷിയാകുന്നത്. യുഡിഎഫിനായി കോണ്‍ഗ്രസിൻ്റെ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി സിപിഎം സ്വതന്ത്രനായ പി സരിനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി കൃഷ്‌ണ കുമാറും മത്സര രംഗത്തുണ്ട്.

LIVE FEED

9:39 AM, 20 Nov 2024 (IST)

  • ആദ്യ മണിക്കൂറുകളില്‍ പോളിങ് 13.63 ശതമാനം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയത് 13.63 ശതമാനം പോളിങ്. ആശങ്ക പ്രകടിപ്പിച്ച് വോട്ടര്‍മാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവെന്ന് വിലയിരുത്തല്‍.

9:18 AM, 20 Nov 2024 (IST)

  • 'കേരളം ആഗ്രഹിക്കുന്ന വിധിയാകും': പ്രതികരിച്ച് ഷാഫി പറമ്പില്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിച്ച് മുന്‍ നിയമസഭാംഗം ഷാഫി പറമ്പില്‍. കേരളം ആഗ്രഹിച്ച വിധിയാകും പാലക്കാട്ടെന്ന് ഷാഫി.

8:57 AM, 20 Nov 2024 (IST)

  • പിരായിരിയില്‍ ഇരട്ട വോട്ട്

പിരായിരിയില്‍ ഇരട്ട വോട്ടെന്ന് എല്‍ഡിഎഫ്. ആരോപണം തള്ളി ബിജെപി. സത്യവാങ്‌മൂലം എഴുതി വാങ്ങിയ ശേഷം വോട്ട് ചെയ്യാന്‍ അനുവദിച്ചു.

8:19 AM, 20 Nov 2024 (IST)

  • ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആവേശകരമായ പോളിങ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനാകുന്നത്.

8:05 AM, 20 Nov 2024 (IST)

  • വോട്ട് രേഖപ്പെടുത്തി സി കൃഷ്‌ണകുമാര്‍

വോട്ട് രേഖപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍.

8:04 AM, 20 Nov 2024 (IST)

  • യന്ത്ര തകരാര്‍, പി സരിന്‍ വോട്ടുചെയ്യാതെ മടങ്ങി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍റെ ബൂത്തില്‍ യന്ത്ര തകരാര്‍. പോളിങ് വൈകി. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങി.

8:00 AM, 20 Nov 2024 (IST)

  • ജനമനസ് തനിക്കൊപ്പമെന്ന് സരിന്‍, ഭൂരിപക്ഷം പ്രതീക്ഷിച്ച് രാഹുല്‍

വിജയ പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌മകുമാര്‍ പ്രതികരിച്ചു. ജനമനസ് തനിക്കൊപ്പമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

7:51 AM, 20 Nov 2024 (IST)

  • ഒഴുകിയെത്തി വോട്ടര്‍മാര്‍, ബൂത്തുകളില്‍ നീണ്ട നിര

പാലക്കാട് മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. പ്രതീക്ഷയിലെന്ന് മുന്നണികള്‍.

Last Updated : 19 minutes ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.