തിരുവനന്തപുരം:ക്രിസ്‌മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക.
ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്‍ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 33,800 കോടിയോളം രൂപ ക്ഷേമ പെൻഷനായി അനുവദിച്ചു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ് നടപ്പാക്കിയിട്ടുള്ളത്.
ഇതിന് ആവശ്യമുള്ള പണത്തിന്‍റെ 98 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാനമാണ്. കേന്ദ്രവിഹിതം രണ്ട് ശതമാനം മാത്രമാണ്. ശരാശരി 300 രൂപ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത് 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Also Read :60 വയസ് കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപ വരെ പെൻഷൻ: പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന; ആനുകൂല്യങ്ങൾ ആർക്കൊക്കെ?