തിരുവനന്തപുരം : തിരുവനന്തപുരം-മസ്ക്കറ്റ് എയര്‍ഇന്ത്യ വിമാനത്തിൽ പുക കണ്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. ഇന്ന് രാവിലെ 10:15ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്ക്കറ്റിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷ പരിശോധനയ്ക്കിടെയാണ് പുക കണ്ടത്. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി വിമാനം വിമാനത്താവളത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് പുക കണ്ടതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതരുടെ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക