എറണാകുളം:കൊച്ചി സ്‌മാര്‍ട്ട് സിറ്റിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം. ഗുരുതരമായി പരിക്കേറ്റ ഒരു തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.
കൊച്ചി സ്‌മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം, ഒരു തൊഴിലാളി മരിച്ചു - Kochi Smart City Building Accident - KOCHI SMART CITY BUILDING ACCIDENT
കെട്ടിടത്തിൻ്റെ സീലിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഇരുമ്പ് സ്റ്റാന്‍ഡ് തകര്‍ന്നതാണ് അപകടത്തിന് കാരണം.

Published : May 6, 2024, 10:40 AM IST
|Updated : May 6, 2024, 12:14 PM IST
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. കെട്ടിടത്തിൻ്റെ പെയിൻ്റിങ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച ഇരുമ്പ് സ്റ്റാൻ്റ് തകർന്നാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇരുമ്പ് സ്റ്റാൻ്റ് മുറിച്ച് മാറ്റിയാണ് ഫയർഫോഴ്‌സ് സംഘം കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം അതിഥി തൊഴിലാളികളാണ്. അതേസമയം, നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലന്ന വിമർശനവും ഉയരുന്നുണ്ട്.