തൃശൂർ : തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാടയിക്കോണം സ്വദേശി ജിമ്മി ജോർജാണ് (36) മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് ഇദ്ദേഹം.
പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ ക്വാട്ടേഴ്‌സിലാണ് ജിമ്മി ജോർജിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.