കേരളം

kerala

ETV Bharat / state

മോദിയുടെ തിരക്കഥയ്‌ക്ക് മുഖ്യമന്ത്രിയുടെ സംഭാഷണം ; വിമര്‍ശിച്ച് ഷിബു ബേബി ജോൺ - RSP Leader Shibu Baby John - RSP LEADER SHIBU BABY JOHN

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നാട് സംരക്ഷിക്കാതെ ചിഹ്നം സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു

RSP LEADER SHIBU BABY JOHN  SHIBU BABY JOHN AGAINST BJP  PINARAYI VIJAYAN AND MODI  Lok Sabha EALECTION 2024
RSP Leader Shibu Baby John Against Pinarayi VIjayan And BJP

By ETV Bharat Kerala Team

Published : Mar 28, 2024, 6:06 PM IST

മോദിയുടെ തിരക്കഥയ്‌ക്ക് മുഖ്യമന്ത്രിയുടെ സംഭാഷണം ; ഷിബു ബേബി ജോൺ

കൊല്ലം :പൗരത്വ ഭേദഗതി പൗരത്വ ഭേദഗതി വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണഘടന വീണ്ടെടുക്കാനും രാജ്യത്തെ വീണ്ടെടുക്കാനുമുള്ള പോരാട്ടമെന്ന ഗൗരവത്തോടെ മറ്റു പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുമ്പോൾ, ബിജെപി മുന്നോട്ട് വയ്‌ക്കുന്ന നയങ്ങൾക്ക് അനുസൃതമായിട്ടാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബിജെപി എന്ത് ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്നോ അത് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നു. പൗരത്വ വിഷയത്തിൽ കഥ തിരക്കഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭാഷണം പശ്ചാത്തല സംഗീതം കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ഇന്ത്യയെ സംരക്ഷിക്കാൻ അല്ല ചിഹ്നം സംരക്ഷിക്കാനാണ് സിപിഎം മത്സരിക്കുന്നത്.

ചെങ്കൊടിയുടെ നിറം മങ്ങി കാവി നിറമാകുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കൊല്ലത്ത് നിന്നും പാർലമെന്‍റിലേക്ക് ആര് പോകണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും ഷിബു ബേബി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പൗരത്വ നിയമം ചർച്ച ആകണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ട്. മറ്റ് വിഷയങ്ങൾ ചർച്ച ആകാതിരിക്കാൻ ബിജെപി ഒരുക്കുന്ന കെണിയാണിതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Also read : മണിപ്പൂരില്‍ ക്രൈസ്‌തവരെ അവഗണിച്ച് കേരളത്തില്‍ കേക്കുമായി നടക്കുന്നു ; ബിജെപിക്കെതിരെ വി ഡി സതീശൻ - V D Satheesan About BJP

ABOUT THE AUTHOR

...view details