കേരളം

kerala

ETV Bharat / state

കേരളത്തിൽ താമര വിരിയുമോ?; ഇനി 2029-ൽ ചോദിച്ചാൽ മതിയെന്ന് ശശി തരൂർ - Shashi Tharoor on election result - SHASHI THAROOR ON ELECTION RESULT

മഹാത്മ ഗാന്ധിയുടെ ആത്മകഥ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അയച്ച് നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ.

SASI THAROOR  INDIA ALLIANCE BJP  2024 LOK SABHA ELECTION RESULT  2024 LOK SABHA ELECTION
ശശി തരൂർ (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 2:40 PM IST

ശശി തരൂർ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുമോ എന്ന ചോദ്യം ഇനി 2029-ൽ ചോദിച്ചാൽ മതിയെന്ന് ശശി തരൂർ. മഹാത്മ ഗാന്ധിയുടെ ആത്മകഥ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരം അക്കൗണ്ടന്‍റ് ജനറൽ ഓഫീസ് അങ്കണത്തിലെ പോസ്റ്റ്‌ ഓഫീസ് മാർഗം അയച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇന്നലെ ഡൽഹിയിൽ ഇന്ത്യ മുന്നണി യോഗം ചേർന്നിരുന്നു. 295 സീറ്റുകൾ ഇന്ത്യ മുന്നണി നേടുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് അതിൽ വലിയ സംഭാവന ചെയ്യുമെന്നും ഒപ്പം മറ്റ് ഘടക കക്ഷികളും ഇന്ത്യ മുന്നണിയുടെ വിജയത്തിനുവേണ്ടി വലിയ പരിശ്രം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി എക്‌സിറ്റ് പോൾ ഫലങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. എക്‌സിറ്റ് പോളുകൾ എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എല്ലാ എക്‌സിറ്റ് പോളും ഒരേ കണക്ക് കാണിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ നമ്മൾ കാണുമല്ലോ എന്ന ശുഭ പ്രതീക്ഷയും ശശി തരൂർ പങ്കുവച്ചു.

Also Read:തരൂര്‍ത്തുടര്‍ച്ചയോ അട്ടിമറിയോ, അനന്തപുരിയുടെ അമരത്താര് ?

ABOUT THE AUTHOR

...view details