കേരളം

kerala

ETV Bharat / state

വടകരയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി, വിജയം അതിനേറ്റ തിരിച്ചടി : ഷാഫി പറമ്പില്‍ - SHAFI PARAMBIL ABOUT VATAKARA WIN

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍. വടകരയിലെ ജനങ്ങളുടെ മതേതര മനസാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രതികരണം

SHAFI PARAMBIL AT PUTHUPPALLY  വടകരയിലെ വിജയത്തെ കുറിച്ച് ഷാഫി പറമ്പില്‍  Shafi Parambil Win In Vadakara  കെ മുരളീധരന്‍ തൃശൂര്‍
Shafi Parambil At Puthuppally (ETV Bharat)

By ETV Bharat Kerala Team

Published : Jun 5, 2024, 5:25 PM IST

ഷാഫി പറമ്പില്‍ പുതുപ്പള്ളിയില്‍ (ETV Bharat)

കോട്ടയം :വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് വടകരയിലെ തൻ്റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ. വടകരയുടെ രാഷ്‌ട്രീയ ജയമായിട്ടാണ് ഈ വിജയത്തെ പാര്‍ട്ടി നോക്കി കാണുന്നത്. പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

വടകരയില്‍ വര്‍ഗീയത പറയാനും പ്രചരിപ്പിക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും അവിടെ നടപ്പായില്ല. വടകരയുടെ മതേതര മനസും അവരുടെ രാഷ്‌ട്രീയ പ്രബുധതയും വലിയ ഭൂരിപക്ഷത്തില്‍ തങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ അതാണ് അത്തരം പ്രചാരണങ്ങള്‍ക്കുള്ള മറുപടിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അതില്‍ കൂടുതലുള്ള ഒരു മറുപടിയും ഇത്തരം കാര്യങ്ങള്‍ക്ക് പറയേണ്ടതില്ല.

കെ.മുരളീധരനെ കുറിച്ചും പ്രതികരണം :കെ മുരളീധരന്‍ വടകരയില്‍ മത്സരിച്ചാല്‍ എന്തായാലും വിജയിക്കുമായിരുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടിയാണ് അത്തരമൊരു തീരുമാനം എടുത്തത്.

അതിന് തക്കതായ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുമുണ്ടാകും. പിന്നെ വടകരയില്‍ വിജയിക്കാന്‍ സാധിച്ചതില്‍ പാലക്കാട്ടെ ജനങ്ങളും ഒരു ഘടകമായിരുന്നു. പാലക്കാട്ടെ ജനങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വടകരയില്‍ തന്നെ സംബന്ധിച്ചിടത്തോളം വലിയ കരുതലായിരുന്നു. അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ഇനിയും ചെയ്യുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Also Read:തൃശൂരിലെ തോല്‍വി: പാര്‍ട്ടി ആഴത്തിലുള്ള വിശകലനവും പഠനവും നടത്തുമെന്ന് പി സി വിഷ്‌ണുനാഥ്

ABOUT THE AUTHOR

...view details