കേരളം

kerala

ETV Bharat / state

വയനാട്ടിലെ കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക്; വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കലക്‌ടര്‍ - Schools Re Opening in Wayanad

വയനാട്ടില്‍ കനത്ത മഴയെ തുടർന്ന് അടച്ച സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾ തുറക്കില്ല.

Wayanad Landslide  വയനാട് ഉരുള്‍പൊട്ടല്‍  MALAYALAM LATEST NEWS  മഴ
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Aug 5, 2024, 7:55 AM IST

വയനാട്:ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ കുട്ടികൾ ഇന്ന് മുതൽ സ്‌കൂളിലേക്ക്. വയനാട് ജില്ലയിൽ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് കലക്‌ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രമാണ് അവധി.

അതേസമയം കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും കലക്‌ടർ ആവശ്യപ്പെട്ടിട്ടുണ്ട്. തീരാനോവായി വെള്ളാർമല സ്‌കൂൾ ദുരന്തഭൂമിയിലുണ്ട്. ഇവിടുത്തെ നിരവധി കുട്ടികൾ മരിച്ചു.

നിരവധി പേരെ കാണാതായി. ബാക്കിയുള്ളവർ ദുരിതാശ്വാസ ക്യാമ്പിലാണുള്ളത്. മേപ്പാടി ഗവ. ഹയർ സെക്കന്‍ററി സ്‌കൂളാണ് പ്രധാനപ്പെട്ട ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നത്. കനത്ത മഴയെ തുടർന്ന് അടച്ച സ്‌കൂളുകളാണ് ഒരാഴ്‌ചയ്ക്ക് ശേഷം വീണ്ടും തുറക്കുന്നത്.

Also Read:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മനുഷ്യാവയവങ്ങള്‍ ആരുടേതെന്നറിയാന്‍ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം ആരംഭിച്ചു

ABOUT THE AUTHOR

...view details