കേരളം

kerala

ETV Bharat / state

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി യാത്ര; സ്‌കൂൾ ബസ് പിടിച്ചെടുത്ത് എംവിഡി - School bus seized in Kochi - SCHOOL BUS SEIZED IN KOCHI

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ കളമശേരി ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ ടെമ്പോ ട്രാവലര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

SCHOOL BUS FIRE  സ്‌കൂള്‍ ബസ് ഫിറ്റ്‌നസ്  സ്‌കൂള്‍ ബസിന് തീപിടിച്ചു  SCHOOL BUS FITNESS CERTIFICATE
Seized vehicle of Kalamassery International School (ETV Bharat)

By ETV Bharat Kerala Team

Published : Jul 12, 2024, 10:33 PM IST

എറണാകുളം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്‌കൂൾ വാഹനം കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കളമശേരി ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം വാഴക്കാലയിൽ വെച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം പിടിച്ചെടുത്തു. പിന്നീട് കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്‌കൂളിൽ എത്തിക്കുകയായിരുന്നു. സ്ക്കൂൾ അധികൃതരോട് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി.

കഴിഞ്ഞ ദിവസം തേവര സെൻ്റ് മേരീസ് യുപി സ്‌കൂളിലെ ബസ് തീപിടിച്ച് കത്തി നശിച്ചിരുന്നു. കുട്ടികളെ കയറ്റാനായി പുറപ്പെട്ട ബസ് കുണ്ടന്നൂരിൽ വെച്ചാണ് കത്തിയമർന്നത്. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. സംഭവ സമയത്ത് വാഹനത്തില്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടര്‍ന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കിയിരുന്നു.

Also Read :സ്‌കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം - school bus caught fire in kochi

ABOUT THE AUTHOR

...view details