കേരളം

kerala

ETV Bharat / state

റബർ കൃഷി രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് അനിവാര്യം,കര്‍ഷകര്‍ പിൻവാങ്ങുന്നതില്‍ ആശങ്ക; സവാർ ധനാനിയ - Savar Dhanania About Rubber Farmers - SAVAR DHANANIA ABOUT RUBBER FARMERS

റബർ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിടവാങ്ങവെ റബർ കൃഷി അവസാനിപ്പിക്കുന്ന കര്‍ഷകരുടെ സമീപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോ. സവാർ ധനാനിയ. കേരളം ഇന്ത്യന്‍ റബർ കൃഷിയുടെ തറവാട് ആണെന്നും രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് റബർ കൃഷി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

SAVAR DHANANIA  റബർ കൃഷി  കേരളത്തിലെ റബര്‍ കൃഷി  RUBBER CULTIVATION
ഡോ. സവാർ ധനാനിയ (ETV Bharat)

By ETV Bharat Kerala Team

Published : Jun 23, 2024, 1:02 PM IST

ഡോ. സവാർ ധനാനിയ മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം: റബർ കൃഷിയിൽ നിന്നും പിൻവാങ്ങുന്ന കേരളത്തിലെ റബർ കർഷകരുടെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് റബർ ബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ. ചെയർമാൻ സ്ഥാനത്ത് നിന്ന് കാലാവധി പൂർത്തിയാക്കിയ ശേഷം വിടവാങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചത്.

മറ്റു വിളകളിലേക്ക് തിരിയാനുള്ള കർഷകരുടെ പ്രവണത നല്ലതല്ല. റബർ വില വീണ്ടും ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ റബർ കൃഷിയുടെ തറവാട് കേരളമാണ്.

നല്ല കൃഷി രീതിയാണ് കേരളത്തിലേത്. നല്ലയിനം സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തിന് നല്ല സാധ്യതയാണ് ഉള്ളത്.

അതുകൊണ്ടുതന്നെ പുതിയ റബർ ഇനങ്ങൾ നട്ടുപിടിപ്പിച്ച് റബ്ബർ കൃഷിയിലേക്ക് മടങ്ങി വരണം. അത് രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് അനിവാര്യമാണ്. റബർ ബോർഡ് കൃഷിക്കായി വലിയ പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ ചെയർമാനെ ബോർഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ എൻ ഹരി യാത്രയാക്കി. അദ്ദേഹത്തിന്‍റെ മികച്ചതും ആത്മാർത്ഥവുമായ സേവനത്തിന് കേരളത്തിന്‍റെ നന്ദി അറിയിക്കുകയും ചെയ്‌തു.

Also Read :"താങ്ങുവില വർധനയിൽ നിന്ന് റബർ ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ല, വിഷയം ലോക്‌സഭയിൽ ഉന്നയിക്കും": ഫ്രാൻസിസ് ജോർജ് എംപി

ABOUT THE AUTHOR

...view details