കോട്ടയം : റബർ കർഷകർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് റബർ ബോർഡ് (Rubber Board). റബർ കയറ്റുമതിക്ക് ഇൻസെന്‍റീവ് പ്രഖ്യാപിച്ചു. ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ച് രൂപ ഇൻസെന്‍റീവ് നൽകുമെന്ന് റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്‌ടര്‍ എം. വസന്തഗേശൻ അറിയിച്ചു. ഇതനുസരിച്ച് 40 ടൺ വരെ കയറ്റുമതി ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇൻസെൻ്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്ന് റബർ ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം വസന്തഗേശൻ പറഞ്ഞു(Incentive).
റബർ ബോർഡ് വിളിച്ചുചേർത്ത യോഗത്തിൽ 30 പേർ പങ്കെടുത്തു. 20 പേർ ഓൺലൈനായാണ് സംബന്ധിച്ചത്. കയറ്റുമതിക്കാരുമായും ഡീലേഴ്‌സുമായും റബർ ബോർഡ് ചർച്ച നടത്തി. ഉല്‌പാദനക്കുറവ് വലിയ ആശങ്ക ഉണ്ടാക്കുന്നതായി കയറ്റുമതിക്കാർ പറഞ്ഞു( rubber exports).