കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്‌ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ഹരിഹരൻ. യുഡിഎഫും ആർഎംപിയും ചേർന്ന് വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശം.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവരും വേദിയിൽ ഇരിക്കെയാണ് ഹരിഹരന്‍റെ വിവാദം പരാമർശം ഉയർന്നത്. "ടീച്ചറുടെ പോര്‍ണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോര്‍ണോ വീഡിയോ ഉണ്ടാക്കിയാല്‍ അത് നമ്മൾക്ക് കേട്ടാല്‍ മനസിലാവും"- എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.