എറണാകുളം: അയ്യപ്പ ഭക്തരെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം ഒരുങ്ങി. സിയാലിൽ ശബരിമല ഇടത്താവളം പ്രവർത്തനമാരംഭിച്ചു. ഇടത്താവളത്തിന്‍റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. 5000 ചതുരശ്രയടി വിസ്‌തീർണത്തിൽ ആഭ്യന്തര ടെർമിനൽ ഭാഗത്ത് പൊലീസ് എയ്‌ഡ് പോസ്‌റ്റിന് സമീപമാണ് ഇടത്താവളം ഒരുക്കിയത്.
തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏറെ കാലങ്ങളായി ശബരിമല തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാന മാർഗമാണ് യാത്ര നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷമാണ് ശബരിമല തീർത്ഥാടകർക്ക് നമ്മൾ ആദ്യമായി ഒരു വിമാനത്താവള ഇടത്താവളം ഒരുക്കുന്നത്. ആറായിരത്തോളം ഭക്തരാണ് കഴിഞ്ഞ മണ്ഡല കാലത്ത് സിയാലിലെ ഇടത്താവള സൗകര്യം ഉപയോഗിച്ചത്. ഇത്തവണയും വളരെ മികച്ച സൗകര്യങ്ങളോടെയാണ് സിയാൽ ഇടത്താവളം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്‌റ്റം ഒരുക്കിയിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്‌സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡന്‍റെ ഹെല്‍പ് ഡെസ്‌ക് എന്നിവയും സമീപത്തുതന്നെ സജ്ജമാക്കിയിട്ടുണ്ട്.
അയപ്പ ഭക്തർക്ക് എയ്റോ ലോഞ്ച് ഉപയോഗം എങ്ങിനെ ?