പത്തനംതിട്ട:ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന പഴയ അരവണ നീക്കം ചെയ്യാൻ ആരംഭിച്ചു. മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമല്ലാത്ത 6.65 ലക്ഷം ടിൻ നീക്കം ചെയ്യുന്നതിനുള്ള പ്രവ്യത്തികളാണ് ആരംഭിച്ചത്.
2021-2022 കാലയളവിലാണ് അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലക്കായിൽ കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തുകയും ഇതിൻ്റെ വിൽപ്പന ഹൈക്കോടതി തടയുകയും ചെയ്തത്. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരം, കീടനാശനിയുടെ സാന്നിധ്യം കണ്ടെത്തിയ ഏലക്കാ ഉപയോഗിച്ച് നിർമ്മിച്ച 6.65 ലക്ഷം ടിൻ അരവണ മാളികപ്പുറത്തിന് സമീപമുള്ള ഗോഡൗണിലെക്ക് മാറ്റി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക