തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള ആശ്വാസധന വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതൽ തുക നൽകിയത്.
വന്യമൃഗ ആക്രമണം; നഷ്‌ടപരിഹാരത്തിന് 13 കോടി കൂടി അനുവദിച്ചെന്ന് കെ എൻ ബാലഗോപാൽ - Relief To Victims Of Wild Attacks
കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതൽ തുക നൽകിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
Published : Feb 20, 2024, 9:45 PM IST
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്‌ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈ വർഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.
ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍: കേരളത്തിന്‍റെ വൈവിദ്ധ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാംസ്‌കാരിക ഡിജിറ്റല്‍ സര്‍വ്വേ-3 കോടി, സ്ഥിരം സയസ് സിറ്റി-3 കോടി, കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ എന്‍ആര്‍ മാധവമേനോന്‍ ചെയര്‍-50 ലക്ഷം, കൊച്ചി മീഡിയ അക്കാഡമി-3 കോടി, പട്ടയ മിഷന്‍-3 കോടി, തിരികെ നെല്‍വയലുകളാക്കിയവയില്‍ നെല്‍കൃഷി നടത്തുന്നതിന്-2 കോടി, സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ച് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗ യോഗ്യമാക്കാന്‍-2 കോടി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-20 കോടി, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്-10 കോടി, മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മ്മാണം-5 കോടി, ശാസ്‌താംകോട്ട കായല്‍ പരിപാലനം-1 കോടി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ 1000 കോടി രൂപയില്‍ ഗ്രാമീണ റോഡുകള്‍ക്ക് പ്രാധാന്യം.