വയനാട്: സർക്കാർ സഹായധനമായി ലഭിച്ച വാടകത്തുക അക്കൗണ്ടിൽ നിന്നും വായ്‌പാ തിരിച്ചടവിലേക്ക് പിടിച്ചെന്ന പരാതിയുമായി വയനാട് ദുരിതബാധിതൻ. ചൂരൽമല സ്വദേശി അശോകൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. സെൻട്രൽ ബാങ്കിനെതിരെയാണ് പരാതി. ദുരിതബാധിതർക്കായി സർക്കാർ നൽകുന്ന സഹായധനമായ 6000 രൂപ ബാങ്ക് ഈടാക്കിയെന്നാണ് ആരോപണം.
സെൻട്രൽ ബാങ്കിൽ നിന്ന് അശോകൻ ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്‌പയെടുത്തിരുന്നു. നാലു മാസം മുടക്കമില്ലാതെ തവണ അടച്ചു. എന്നാൽ ദുരന്തത്തിൽ അശോകന് ഓട്ടോറിക്ഷയും വീടും നഷ്‌ടപ്പെട്ടു. ദുരിതബാധിതർക്കുള്ള 6000 രൂപ കഴിഞ്ഞ ദിവസം അശോകൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിന് പിന്നാലെ വായ്‌പാ തിരിച്ചടവ് തുക ബാങ്ക് പിടിക്കുകയായിരുന്നുവെന്ന് അശോകൻ പറഞ്ഞു. മേപ്പാടി ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും തുക തിരികെ നൽകിയില്ലെന്നും അശോകൻ പറഞ്ഞു. കൽപ്പറ്റയിലാണ് നിലവിൽ അശോകനും കുടുംബവും താമസിക്കുന്നത്.
Also Read: പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുന്ന രീതി അംഗീകരിക്കാനാവില്ല; രമേശ് ചെന്നിത്തല