കേരളം

kerala

ETV Bharat / state

സന്നിധാനത്ത് മഴയ്ക്ക് നേരിയ ശമനം, മുന്നറിയിപ്പില്‍ മാറ്റം; പമ്പയിൽ ഇറങ്ങുന്നതിനുളള നിയന്ത്രണം നീക്കി

സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്കുളള നിരോധനം തുടരുന്നു.

SABARIMALA NEWS  ശബരിമല മഴ  മഴ മുന്നറിയിപ്പ് ശബരിമല  RAIN WARNING SABARIMALA
Sabarimala (ETV Bharat)

By ETV Bharat Kerala Team

Published : Dec 2, 2024, 4:58 PM IST

പത്തനംതിട്ട:സന്നിധാനത്ത് മഴയ്ക്ക് അൽപം ശമനം. അപകട സാധ്യത മുൻനിർത്തി പമ്പയിൽ ഇറങ്ങുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. പ്രദേശത്ത് മഴ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്‌തമായി ശക്തമായ മഴയ്ക്ക് കുറവ് വന്നിട്ടുണ്ട്. എന്നാൽ വന മേഖലയിൽ മഴ തുടരുന്നതിനാൽ സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡോ. അരുൺ എസ് നായർ മാധ്യമങ്ങളോട് (ETV Bharat)

പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്ന സ്ഥലങ്ങളിൽ മാത്രം വടം കെട്ടിത്തിരിച്ച് തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പാതകളിൽ ചില സ്ഥലങ്ങളിലും വടംകെട്ടി തിരിച്ചിട്ടുണ്ട്.

ശബരിമല കാലാവസ്ഥ പ്രവചനം

02/12/2024:സന്നിധാനത്തും പമ്പയിലും നിലക്കലും ഇടിമിന്നലോടു കൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

03/12/2024:സന്നിധാനത്തും പമ്പയിലും നിലക്കലും ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ മഴയ്‌ക്ക് സാധ്യത.

04/12/2024:സന്നിധാനത്തും പമ്പയിലും നിലക്കലും ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ മഴയ്‌ക്ക് സാധ്യത.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ന് രാവിലെ നട തുറന്നത് മുതൽ 11 മണി വരെയുള്ള കണക്കനുസരിച്ച് 41,416 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 7430 പേർ ദർശനം നടത്തി. ഇന്നലെ 67469 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 12,050 പേർ ദർശനം നടത്തി. 4,763 കുട്ടികളും ഇന്നലെ ദർശനം നടത്തിയിട്ടുണ്ട്.

Also Read:പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതിയുടെ വിലക്ക്

ABOUT THE AUTHOR

...view details