പത്തനംതിട്ട:കായിക താരമായ ദളിത് പെൺകുട്ടിയെ 60 ഓളം പേർ പീഡിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ജില്ലയില്‍ വീണ്ടും പീഡന പരാതി. അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായതായാണ് കേസ്. സംഭവത്തിൽ കൗമാരക്കാരന് ഉൾപ്പെടെ നാലു പേര് കസ്റ്റഡിയില്‍ ആയതായി പൊലീസ് അറിയിച്ചു.
നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരാൾ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക