കേരളം

kerala

'ഇരയുടെ ഒത്തുതീർപ്പ് സത്യവാങ്മൂലം പരിഗണിച്ച് ബലാത്സംഗക്കേസുകൾ റദ്ദാക്കാനാകില്ല': ഹൈക്കോടതി - high court order on Rape cases

By ETV Bharat Kerala Team

Published : Aug 4, 2024, 5:51 PM IST

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും നഗ്ന ചിത്രം പകർത്തുകയും ചെയ്‌ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.

HIGH COURT NEWS  RAPE CASES  ബലാത്സംഗക്കേസുകൾ റദ്ദാക്കാനാകില്ല  KERALA HIGH COURT
High court (Etv Bharat)

എറണാകുളം:ബലാത്സംഗം പോലെ ഗുരുതര കുറ്റകൃത്യങ്ങൾ അടങ്ങിയ കേസുകൾ ഇര നൽകിയ ഒത്തുതീർപ്പ് സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതിയുമായുള്ള ഇരയുടെ ബന്ധത്തിന്‍റെ രീതി വിചാരണ വേളയിൽ തീരുമാനിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റേതാണ് ഉത്തരവ്.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണോ അല്ലയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണ സമയത്ത് തീരുമാനിക്കപ്പെടേണ്ടതാണ്. തനിക്കെതിരായ ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പരാതി ഒത്തുതീർപ്പായെന്ന ഇരയുടെ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.

വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, പരാതിക്കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും നഗ്ന ചിത്രം പകർത്തുകയും ചെയ്തെന്നായിരുന്നു കേസ്. അതേസമയം ഇരയുടെ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് ഗുരുതരമായ കുറ്റകൃത്യമായതിനാൽ ഇരയുടെ ഒത്തുതീർപ്പ് സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

Also Read : പൂപ്പാറ ബലാത്സംഗക്കേസ്: രണ്ടാം പ്രതിക്ക് 33 വർഷം തടവ്, ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ

ABOUT THE AUTHOR

...view details