തിരുവനന്തപുരം :എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇപ്പോള്‍ ബിജെപിക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലെന്നും മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമുള്ള അദ്ദേഹത്തിന്‍റെ പ്രസ്‌താവന തന്നെ ഇതിനു തെളിവാണ്. ഇതിനു തുടര്‍ച്ചയായി ഇപ്പോള്‍ ബിജെപിയുടെ 4 സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ കുറിച്ച് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പോലും പറയാന്‍ തയ്യാറാകാത്ത അഭിപ്രായമാണ് ഇ പി ജയരാജന്‍ പറയുന്നത്. തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രസ്‌താവന ബിജെപി അണികളെ പോലും ഞെട്ടിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിന്‍റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുമ്പോഴാണ് ഇപി ജയരാജന് രാജീവ് ചന്ദ്രശേഖറുമായുള്ള ബന്ധം വ്യക്തമാകുന്നത്. സമീപകാലത്ത് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയനുസരുച്ച് രാജീവ് ചന്ദ്രശേഖരന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്റല്‍ കാപിറ്റല്‍ വെഞ്ച്വേഴ്‌സ് എന്ന കമ്പനിയുടെ സഹോദര സ്ഥാപനമാണ് നിരാമയ റിട്രീറ്റ്. ഈ നിരാമയ റിട്രീറ്റ് എന്ന സ്ഥാപനമാണ് ഇപി ജയരാജന്‍റെ വിവാദമായ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് ഏറ്റെടുത്തത്. ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ബിസിനസ് പങ്കാളിയായതിനാലാണ് അദ്ദേഹത്തെ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് ജയരാജന്‍ പുകഴ്ത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.