പത്തനംതിട്ട :കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കേരളത്തിൽ. സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ ഇന്ന് (22/01/2025) വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് രാജ്‌നാഥ് സിങ് പങ്കെടുക്കുന്നത്. സന്ദർശനത്തോടനുബന്ധിച്ച് ആറന്മുളയിലും സമീപപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് കുളനടയിൽ നിന്നും കോഴഞ്ചേരിയിലേക്ക് എത്തുന്നവ കിടങ്ങന്നൂർ, കോട്ട, ആഞ്ഞിലിമൂട് വഴി പുല്ലാട് എത്തി യാത്ര തുടരണമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂരിൽ നിന്നും ആറന്മുളയിലേക്ക് വരുന്നവര്‍ ആറാട്ടുപുഴ പാലം, കോയിപ്പുറം വഴി പുല്ലാടെത്തി യാത്ര തുടരണം. ഈ വഴികളിൽ ഉച്ചക്ക് 2.30 മുതലാവും വാഹനങ്ങൾ വഴിതിരിച്ച് വിടുക.