കേരളം

kerala

ETV Bharat / state

ഈസ്‌റ്റര്‍ പ്രവൃത്തി ദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ - Rajeev Chandrasekhar easter issue

പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും ഈസ്‌റ്റര്‍ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

RAJEEV CHANDRASEKHAR  MANIPUR EASTER  NDA  MANIPUR
Rajeev Chandrasekhar responds against Manipur Government decision to make Easter working day

By ETV Bharat Kerala Team

Published : Mar 28, 2024, 4:47 PM IST

തിരുവനന്തപുരം : ഈസ്‌റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി ശക്തമായി എതിർക്കുന്നുവെന്നും നടപടി പിൻവലിക്കണമെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. പാർട്ടി നേതൃത്വത്തെ താൻ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈസ്‌തവർക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് ഈസ്‌റ്റർ. രാജ്യത്ത് എവിടെയായാലും ഈസ്‌റ്റർ ഞായറാഴ്‌ച ആഘോഷിക്കണം. തന്‍റെ അഭ്യര്‍ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്‌റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രവൃത്തി ദിനമാക്കി മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിട്ടത്. സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.

Also Read :മണിപ്പൂരില്‍ ക്രൈസ്‌തവരെ അവഗണിച്ച് കേരളത്തില്‍ കേക്കുമായി നടക്കുന്നു ; ബിജെപിക്കെതിരെ വി ഡി സതീശൻ - V D Satheesan About BJP

ABOUT THE AUTHOR

...view details