തിരുവനന്തപുരം:കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്‌ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലുമായി രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്‌ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദപാത്തിയുമുണ്ട്. ഇതിന്‍റെയെല്ലാം ഫലമായാണ് മഴ തുടരുന്നത്.
വടക്കന്‍ കേരളത്തില്‍ ഇന്നും മഴ; രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട് - Rain Updates In Kerala - RAIN UPDATES IN KERALA
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
Published : Aug 27, 2024, 9:28 AM IST
മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 27) രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴാഴ്‌ചയോടെ (ഓഗസ്റ്റ് 29) ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുമെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
Also Read:മഴദുരിതത്തില്‍ ഗുജറാത്തും ഡല്‍ഹിയും; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു