തിരുവനന്തപുരം: നാദസ്വരത്തിൽ നാദ വിസ്‌മയം തീർത്ത് വിശ്വജിത്ത്. സംസ്ഥാനതലത്തിലെത്തി എ ഗ്രേഡ് സ്വന്തമാക്കിയാണ് ഈ വിദ്വാൻ അനന്തപുരിയിൽ നിന്ന് മടങ്ങിയത്. ഹൈസ്‌കൂൾ വിഭാഗം മത്സരവിഭാഗത്തിലാണ് വിശ്വജിത്ത് പങ്കെടുത്തത്. കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സദസിനെ ഞെട്ടിച്ചുകൊണ്ട് എ ഗ്രേഡ് സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തൻ്റെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് സമ്മാനവുമായാണെന്നുള്ള സന്തോഷമുണ്ട് വിശ്വജിത്തിന്. ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്എസ്എസിലെ വിദ്യാർഥിയാണ് വിശ്വജിത്ത്. രാജേഷ്, മല്ലിക എന്നിവർ മാതാപിതാക്കളാണ്.
Also Read: അഞ്ചാം ക്ലാസിൽ ഉമ്മൻചാണ്ടിയെ ടിവിയിൽ കണ്ടു പരിശീലിച്ചു, മിമിക്രിയിൽ ഹാട്രിക് നേടാൻ അദിൻ ദേവ്