ETV Bharat / state

'അൻവറിനെ മഹത്വവത്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കേണ്ട'; മന്ത്രി എകെ ശശീന്ദ്രൻ - AK SASEENDRAN ON PV ANVAR ARREST

സർക്കാർ ഓഫിസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടതെന്നും മന്ത്രി.

PV ANVAR CONTROVERSIES  PV ANVAR ARREST  AK SASEENDRAN SLAMS PV ANVAR  FOREST OFFICE ATTACK ANVAR
MINISTER AK SASEENDRAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 4:12 PM IST

മലപ്പുറം: അൻവറിനെ മഹത്വവത്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സർക്കാർ ഓഫിസ് തകർത്തല്ല ജനപ്രതിനിധി സമരം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഏറെ ദുഖകരമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വനത്തിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് സാധാരണ നഷ്‌ടപരിഹാരം കൊടുക്കാറില്ല. എന്നാൽ ഇവിടെ സർക്കാർ പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ആ കുടുംബത്തിന് നൽകുന്നതായിരിക്കും. ആദ്യ ഗഡു നൽകാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ആ പ്രദേശത്തുകാർക്ക് വിഷമം ഉണ്ടാകും, എന്നാൽ അവർ അക്രമാസക്‌തരായില്ല.

മന്ത്രി എകെ ശശീന്ദ്രൻ സംസാരിക്കുന്നു. (ETV Bharat)

പിന്നീട് കുറേ നേരം കഴിഞ്ഞാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. ഇത്തരം സംഭവങ്ങളിലെ, പ്രതിഷേധം സർക്കാർ ഗൗരവമായി കാണാറുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിച്ചുള്ള സമരം അംഗീകരിക്കാനാവില്ല. അൻവറിനെ അറസ്റ്റ് ചെയ്‌തതിൽ ഒരു ഇടപെടലുമില്ലെന്നും' മന്ത്രി പറഞ്ഞു.

Also Read: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.