ETV Bharat / state

ഐസി ബാലകൃഷ്‌ണനും എൻഡി അപ്പച്ചനും കുരുക്ക് മുറുകുന്നു; ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പിൽ പേരുകൾ - WAYANAD DCC TREASURER SUICIDE

കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പിൽ.

WAYANAD CONGRESS ROW  IC BALAKRISHNAN MLA  WAYANAD N D APPACHAN  വയനാട് ഡിസിസി സാമ്പത്തിക ക്രമക്കേട്
Letter, IC Balakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 6, 2025, 4:33 PM IST

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് എഴുതിയ അവസാന കുറിപ്പ് പുറത്ത്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്.

എംഎൽഎ ഐസി ബാലകൃഷ്‌ണന്‍റെയും വയനാട് സിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചന്‍റെയും പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. നിയമനത്തിന് എന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പിൽ പറയുന്നു. എൻഡി അപ്പച്ചനും ഐസി ബാലകൃഷ്‌ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്നും കത്തിൽ പരാമർശിക്കുന്നു.

WAYANAD CONGRESS ROW  IC BALAKRISHNAN MLA  WAYANAD N D APPACHAN  വയനാട് ഡിസിസി സാമ്പത്തിക ക്രമക്കേട്
ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ കുറിപ്പില്‍ നിന്നും (ETV Bharat)

10 ദിവസത്തിന് ശേഷമാണ് കത്ത് കുടുംബം പുറത്തുവിട്ടത്. കോൺഗ്രസ് നേതാക്കളിൽ നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിട്ടതെന്ന് മരുമകൾ പത്മജ പറഞ്ഞു. അതേസമയം, കുറിപ്പിനെപ്പറ്റി പൊലീസ് കൃത്യമായി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കിൽ തന്നെ ശിക്ഷിക്കട്ടേ എന്നുമാണ് ഐസി ബാലകൃഷ്‌ണൻ പ്രതികരിച്ചത്.

Also Read: കോൺ. നേതാവിന്‍റെയും മകന്‍റെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണന്‍ എംഎൽഎ സംശയമുനയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.