കേരളം

kerala

ETV Bharat / state

ചക്രവാത ചുഴി; കേരളത്തില്‍ മിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത - RAIN ALERT IN KERALA

ശക്തമായ മഴ കണക്കിലെടുത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

WEATHER UPDATES IN KERALA  കേരള കാലാവസ്ഥ മുന്നറിയിപ്പ്  YELLOW ALERT IN 8 DISTRICTS  കേരളം മഴ മുന്നറിയിപ്പ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 2, 2024, 7:44 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും (നവംബർ 2) നാളെയും (നവംബർ 3) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽതി കേന്ദ്രകാലാവസ്ഥ വകുപ്പ്. മന്നാർ കടലിടുക്കിന് മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Also Read:കേരളത്തിലെ വ്യാപക മഴയ്‌ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിവസവും മഴ തുടരും

ABOUT THE AUTHOR

...view details