തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഡിസംബര്‍ 19) മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദം കൂടുതൽ ശക്തിയാര്‍ജിച്ചു. വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്കാണ് ന്യൂനമര്‍ദം നിലവില്‍ നീങ്ങുന്നത്.
തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക