വയനാട് :വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ എംപി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി (Rahul Gandhi visit Wayanad). കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. അജീഷിന്‍റെ കുടുംബാംഗങ്ങളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍; ആദ്യമെത്തിയത് കാട്ടാന കൊലപ്പെടുത്തിയ അജീഷിന്‍റെ വീട്ടില്‍ - വയനാട്
അജീഷിന്‍റെ വീട്ടിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി പോളിന്‍റെയും പ്രജീഷിന്‍റെയും വീടുകളിലേക്ക് പോകും. ജില്ല ഭരണകൂടവുമായി ഇന്ന് ചര്‍ച്ച.
Published : Feb 18, 2024, 9:07 AM IST
|Updated : Feb 18, 2024, 9:43 AM IST
ശേഷം കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്‍റെ വീടും അദ്ദേഹം സന്ദര്‍ശിക്കും (Wayanad wild elephant attack deaths). കടുവ ആക്രമണത്തില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലിയിലെ യുവ കര്‍ഷകന്‍ പ്രജീന്‍റെ കുടുംബത്തെയും വയനാട് എംപി കാണും.
കല്‍പ്പറ്റയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ജില്ല ഭരണകൂടവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കൂടിക്കാഴ്‌ച. അതേസമയം രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രഹസനമാണെന്ന് രോപിച്ച് പടമലയിലെ നാട്ടുകാർ രംഗത്തെത്തി. വന്യജീവി അക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ ആശങ്കകൾ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി.