കോഴിക്കോട്:പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ച് പിവി അൻവർ. പാലക്കാട്ടെ സർവേ പൂർത്തിയാക്കിയ ശേഷമാണ് അൻവറിൻ്റെ തീരുമാനം. ഔദ്യോഗിക തീരുമാനം പാലക്കാട്ടെ കൺവൻഷനില്‍ അൻവർ പ്രഖ്യാപിക്കും.
സ്ഥാനാർഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്‌ചയും ചെയ്യുമെന്നും പിവി അൻവർ വ്യക്തമാക്കി. അതേസമയം ചേലക്കരയിൽ എൻകെ സുധീർ സ്ഥാനാർഥിയായി തുടരുന്നതായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പിവി അൻവറിന്‍റെ ആവശ്യം തമാശ മാത്രമാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
കടുത്ത ത്രികോണമത്സരം നടക്കുന്ന പാലക്കാട് പിവി അൻവറിൻ്റെ സ്ഥാനാർഥി പിടിക്കുന്ന ഓരോ വോട്ടും നിർണായകമാണ്. പിവി അൻവറിനെ കൂടാതെ കോൺഗ്രസിന് ഇപ്പോൾ തലവേദന സൃഷ്‌ടിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എകെ ഷാനിബ് ആണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച എകെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Also Read:പി വി അൻവറിന് മുസ്ലിം ലീഗ് ഓഫിസിൽ സ്വീകരണം