കേരളം

kerala

ETV Bharat / state

മുഹറം അവധിയില്‍ മാറ്റമില്ല; പൊതു അവധി ചൊവ്വാഴ്‌ച തന്നെ - Public holiday for Muharram - PUBLIC HOLIDAY FOR MUHARRAM

സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്‌ചയാണ്. എന്നാല്‍ മുഹറം പ്രമാണിച്ചുള്ള പൊതു അവധി മുന്‍ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്‌ച തന്നെയാകും.

MUHARAM HOLIDAY  മുഹറം പൊതു അവധി  PUBLIC HOLIDAY  സംസ്ഥാനത്ത് അവധി
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 10:38 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി മുന്‍ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്‌ച തന്നെ ആയിരിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

അറബി മാസമായ മുഹറ പത്തിനാണ് പൊതു അവധി നല്‍കുന്നത്. സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്‌ചയാണ്. എന്നാല്‍ സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്‌ചയാണ്. ഇതിന് പിന്നാലെ അവധി മാറ്റുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.

കനത്ത മഴ തുടരുന്നതിനാൽ നാളത്തെ മുഹറം പൊതു അവധി മാറ്റേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്‌ച അവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവധി മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

Also Read :കനത്ത മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, രാത്രി യാത്രയ്‌ക്ക് നിരോധനം - Ban on night travel in Idukki

ABOUT THE AUTHOR

...view details